ദുബായ് : ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് പാകിസ്ഥാൻ സെമിയിയുടെ പടവിലേക്കെത്തിയ മത്സരത്തിൽ തകർന്നത് അന്താരാഷ്ട്ര ട്വന്റി-20യിലെ റെക്കാഡുകൾ കൂടിയാണ്. പാക് നായകൻ ബാബർ അസമും അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനുമാണ് റെക്കാഡുകൾ സ്വന്തമാക്കിയത്. ബാബർ വിരാടിനെയും റാഷിദ് മലിംഗയെയുമാണ് മറികടന്നത്.
1000
അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് പൂർത്തിയാക്കുന്ന ക്യാപ്ടനെന്ന റെക്കോർഡാണ് വിരാടിൽനിന്ന് ബാബർ അസം സ്വന്തമാക്കിയത്.
100
ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് റാഷിദ് ഖാൻ സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |