തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധി കായിക രംഗത്ത് സൃഷ്ടിച്ച തിരിച്ചടിയിൽ നിന്ന് ഉയിർത്തെണീൽക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ. അടുത്ത വർഷം മുതൽ വിവിധ കായിക മത്സരങ്ങളും പരിശീലന പരിപാടികളും ആരംഭിക്കാനുള്ള കെ.ഒ.എയുടെ തീരുമാനം ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് വി.സുനിൽ കുമാർ അറിയിച്ചു. ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടിയ എല്ലാ ഇന്ത്യൻ താരങ്ങളെയും തിരുവനന്തപുരത്ത് എത്തിച്ച് സ്വീകരണം നൽകുന്ന വിപുലമായ പരിപാടിയും സംഘടിപ്പിച്ചിക്കുന്നുണ്ട്. ഈ ചടങ്ങിൽ വച്ച് കെ.ഒ.എയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് ഒളിമ്പ്യൻ ബോക്സർ എം.സി മേരികോമിന് സമ്മാനിക്കും.2022 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് വച്ച് പത്തുദിവസം നീളുന്ന കേരള ഒളിമ്പിക്സ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |