ഇന്ന് മാദ്ധ്യമങ്ങളിൽ വാഹനാപകട വാർത്തകളാണ് ഏറെയും കാണപ്പെടുന്നത്. യാത്രക്കാരുടെ അശ്രദ്ധമൂലം സംഭവിക്കുന്നവയാണ് ഇവയിൽ കൂടുതലും. അമിത വേഗതയും അശ്രദ്ധയുമാണ് മിക്കപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. റോഡിൽ പാലിക്കേണ്ട മര്യാദകൾ പലപ്പോഴും ആളുകൾ മനപ്പൂർവം അവഗണിക്കുന്നു. വാഹനം പാർക്ക് ചെയ്യുന്നതിലെ ശ്രദ്ധക്കുറവും അപകടം വരുത്തിവയ്ക്കാറുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി കേരള പൊലീസ് വാഹനം പാർക്ക് ചെയ്യേണ്ട വിധം വിശദമാക്കി വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചരിവുള്ള പ്രതലങ്ങളിലും കയറ്റിറങ്ങളിലും വാഹനം പാർക്ക് ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക.
കയറ്റം കയറി പോകുന്ന വാഹനം പാർക്ക് ചെയ്യുമ്പോൾ ഫോർവേഡ് ഗിയർ ഇട്ട് പാർക്ക് ചെയ്യുക.
ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വേളയിൽ റിവേഴ്സ് ഗിയറിലാക്കി പാർക്ക് ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |