അലനല്ലൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ ) എടത്തനാട്ടുകര ബ്രാഞ്ച് സമ്മേളനം സമാപിച്ചു. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ.കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഹരിദാസ് ബാവോലിൽ അദ്ധ്യക്ഷനായി. സബ്ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിനോജ് സംഘടനാ രേഖ അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. രവികുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.പി. അബൂബക്കർ കണക്കവതരണവും നടത്തി. വായനാലോകം സംസ്ഥാന ഓൺലൈൻ മത്സര വിജയി ചളവ ജി.യു.പി സ്കൂളിലെ കെ.പി. ബാബുരാജൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ചെറുകാട് ലൈബ്രറിയിലേക്കുള്ള അംഗങ്ങൾ സമാഹരിച്ച പുസ്തകങ്ങൾ സബ് ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി. ടി.പി. സഷീർ, സി.ടി. മുരളീധരൻ, സി. നഫീസ, പി.എസ്.. ഷാജി, എ. സുജിത്ത് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഹരിദാസ് ബാവോലിൽ (പ്രസിഡന്റ്), എ. അബ്ദുള്ള, പി.എസ്. ഷാജി (വൈസ് പ്രസിഡന്റുമാർ ) കെ. രവികുമാർ (സെക്രട്ടറി), വി.പി. അബൂബക്കർ , സി. സിദ്ദിഖ് (ജോയിന്റ് സെക്രട്ടറിമാർ), എ. സുജിത്ത് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |