മരട്: കുടുംബശ്രീ മിഷന്റെയും മരട് നഗരസഭ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സാമൂഹ്യമേളയും ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷവും സമാപിച്ചു. സമാപനസമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മിനിസുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഡി. രാജേഷ്, മിനി ഷാജി, ടി.എസ്. ചന്ദ്രകലാധരൻ, അജിത നന്ദകുമാർ, സി.ആർ. ഷാനവാസ്, കെ.കെ. മേരി, സിംപിൾ റോസ്, ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ, സംഗീതഅജിത്ത് എന്നിവർ സംസാരിച്ചു.
സ്റ്റാർസിംഗർ ഫെയിം അനുഇന്ദ്രനെ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |