SignIn
Kerala Kaumudi Online
Friday, 15 May 2026 6.17 PM IST

കെ.എസ്.ആർ.ടി.സി ശമ്പളപാക്കേജ് റെഡി, കുറഞ്ഞത് 20000, കൂടിയത് 90,000

ll

വർദ്ധന നാമമാത്രമെന്ന് ജീവനക്കാർ

ബുധനാഴ്ച വീണ്ടും ചർച്ച

വർദ്ധിക്കുന്നത് 11,​270 മുതൽ 52,940 വരെ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്‌കരണ പാക്കേജിൽ 2011ലെ ശമ്പളത്തേക്കാൾ 11,270 രൂപ മുതൽ 52,940 രൂപ വരെ വർദ്ധിക്കും. എന്നാൽ, പത്തു വർഷത്തെ ഇൻക്രിമെന്റ് കണക്കാക്കുമ്പോൾ ആശ്വാസകരമായ വർദ്ധന ഉണ്ടാവില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജീവനക്കാരുടേതിന് സമാനമായ ശമ്പള വർദ്ധനയാണ് അവർ ആവശ്യപ്പെടുന്നത്. അതിനാൽ എതിർപ്പ് തുടരുകയാണ്.

ഏറ്റവും കുറ‌‌ഞ്ഞ ശമ്പളം 20,000 രൂപയും സൂപ്പർ വൈസർ തസ്തികയിലെ കൂടിയ ശമ്പളം 90,000 രൂപയുമാണ്. അടിസ്ഥാന ശമ്പളത്തിൽ പെൻഷൻ വിഹിതം ഉൾപ്പെടെ 11 ശതമാനം വർദ്ധനവിനൊപ്പം ഡി.എ കുടിശിക ലയിപ്പിക്കും. മാസം 13 കോടി രൂപ അധികം വേണം.

ഈ പാക്കേജിനൊപ്പം സ്വിഫ്ട് കമ്പനി ഉൾപ്പെടെ തൊഴിലാളി സംഘടനകൾ അംഗീകരിച്ചാൽ പുതിയ സ്കെയിൽ നിലവിൽ വരും.

. 'സ്വിഫ്ട്' കമ്പനിയോടുള്ള എതിർപ്പ് അയഞ്ഞിട്ടുണ്ട്. മാനേജ്‌മെന്റും സംഘടനകളും തമ്മിൽ ശനിയാഴ്ച ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ബുധനാഴ്ച മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിൽ വീണ്ടും യോഗം ചേരും.

ഒന്നര വർഷമായി സർക്കാർ ചെലവിലാണ് ശമ്പളവും പെൻഷനും നൽകുന്നത്. സുശീൽ ഖന്ന പാക്കേജിലെ പരിഷ്‌കരണ നിർദ്ദേശങ്ങളോട് യൂണിയനുകൾ സഹകരിച്ചാലേ ധനസഹായം തുടരൂ എന്ന നിലപാടിലാണ് ധനവകുപ്പ്. കൊവിഡാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഇടിച്ചത്.

ആവശ്യങ്ങൾ,​ വാഗ്ദാനങ്ങൾ

ഗ്രാറ്റുവിറ്റി 7 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കണമെന്ന് സംഘടനകൾ

പത്ത് ലക്ഷമാക്കാമെന്നും അത് ഗഡുക്കളായി നൽകാമെന്നും മാനേജ്മെന്റ്.

ശമ്പള വർദ്ധനവിന് 2019 മുതൽ പ്രാബല്യം വേണമെന്ന് സംഘടനകൾ

കഴിഞ്ഞ ഏപ്രിൽ മുതൽ പ്രാബല്യമെന്ന് മാനേജ്മെന്റ്

അധികം വേണ്ടത് 13 കോടി

ശമ്പള വർദ്ധനവിനു മാത്രം 9.5 കോടി രൂപ അധികം വേണം. പുതിയ പദ്ധതിയായ ചെൽഡ് കെയറിന് മൂന്നര കോടിയും. നിലവിൽ 80 കോടിയാണ് ശമ്പളത്തിനു മാത്രം വേണ്ടത്. അധികം വേണ്ട തുക പരിഷ്‌കാരങ്ങളിലൂടെ കണ്ടെത്താമെന്നാണ് കെ.എസ്.ആർ.ടി.സി സർക്കാരിനെ അറിയിച്ചത്.

ശമ്പള സ്കെയിൽ

(ബ്രാക്കറ്റിൽ ഇൻക്രിമെന്റ്)

2011- 2021

8,730 (230)------- 20,000 (550)

9,​190 (250)------ 21,650 (600)

9,​940 (270)----- -23,​450 (650)

10,​750 (300)----- 25,400 (700)

11,650 (330)---- 27,500 (750)

12,310 (360)----- 30,500 (800)

13,390 (410)----- 34,500 (900)

14,210 (500)----- 39,000 (1000)

15,710 (580)----- 44,000 (1200)

18,030 (630)----- 50,000 (1400)

21,180 (660) ---- 57,000 (1600)

27,210 (740) ---- 65,000 (1800)

33,780 (820) ---- 74,000 (2000)

37,060 (900) ---- 90,000 (2200)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA