SignIn
Kerala Kaumudi Online
Friday, 26 April 2024 11.00 AM IST

വിവരങ്ങളിൽ കൃതൃമം കാണിക്കുന്നു,​ ചൈനീസ് എഡിറ്റർമാരെ വിലക്കി വിക്കിപീഡിയ

gg

വാഷിംഗ്ടൺ : സൗജന്യ സ്വതന്ത്ര ഓൺലൈൻ എൻസൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപീഡിയയുടെ ഉള്ളടക്കത്തിൽ അനധികൃതമായി മാറ്റം വരുത്തിയതിന് ചൈനീസ് എഡിറ്റർമാർക്ക് വിലക്കേർപ്പെടുത്തി. വിക്കിമീഡിയൻസ് ഒഫ് മെയിൻലാന്റ് ചൈന എന്നറിയപ്പെടുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 7 ചൈനീസ് എഡിറ്റർമാരേയും,​ അഡ്മിനിസ്ട്രേറ്റർ പദവിയിലുള്ള 12 പേരെയുമാണ് വിക്കിമീഡിയ ഫൗണ്ടേഷൻ വിലക്കേർപ്പെടുത്തിയത്. വിക്കിമീഡിയൻസ് ഒഫ് മെയിൻലാന്റ് ചൈന എന്ന ഗ്രൂപ്പിലെ അംഗങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ വിവരങ്ങളിൽ വ്യാപക കൃത്യമം കാണിച്ചതായി കണ്ടെത്താനായതായി വിക്കിപീഡിയ വക്താവ് മാഗി ഡെന്നിസ് അറിയിച്ചു. ചൈനയുമായി ബന്ധപ്പെട്ട പല സംഭവങ്ങളിലും ചൈനീസ് സർക്കാരിന് അനുകൂലമായി വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർക്കുന്നതായി വ്യാപകമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ചൈനീസ് സർക്കാർ അനുകൂല എഡിറ്റർമാർ ഇത് തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണെന്ന് ആരോപിച്ചു. വിക്കിമീഡിയൻസ് ഒഫ് മെയിൻലാന്റ് എഡിറ്റേഴ്സ് എന്ന സർക്കാർ അനുകൂല എഡിറ്റേഴ്സ് സംഘം രാജ്യസ്നേഹികളാണെന്നും ലോകരാജ്യങ്ങൾക്കിടയിൽ ചൈനയെ താറടിച്ചു കാണിക്കാനുള്ള വിദേശരാജ്യങ്ങളെ തടയുകയാണ് അവരുടെ ലക്ഷ്യമെന്നുമാണ് ചില ചൈനീസ് മാദ്ധ്യമങ്ങളുടെ വാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.