തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം പി വത്സലയക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് സർക്കാർ നൽകുന്ന പുരസ്കാരമാണിത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാർശ്വവൽകൃത ജീവിതങ്ങൾ ശക്തമായി അവതരിപ്പിച്ചെന്ന് വിധിനിർണയ സമിതി വിലയിരുത്തി.
നെല്ല് ആണ് ആദ്യനോവൽ. ഈ നോവൽ പിന്നീട് അതേ പേരിൽ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ ചലച്ചിത്രമായി. കേരള സാഹിത്യ അക്കാദമി പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, സി. എച്ച്. അവാർഡ്, കഥ അവാർഡ്, മുട്ടത്തുവർക്കി പുരസ്കാരം എന്നിവയും വത്സലയെ തേടി എത്തിയിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, പേമ്പി, വിലാപം, നിഴലിലുറങ്ങുന്ന വഴികൾ, പോക്കുവെയിൽ പൊൻവെയിൽ എന്നിവയാണ് പ്രധാന കൃതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |