ലക്നൗ: അടുത്ത വർഷം നടക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പിൽ എസ്.പി.യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അഖിലേഷായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കുമെന്ന് അഖിലേഷ് പറഞ്ഞു. എന്നാൽ, സീറ്റുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമായിട്ടില്ല. അമ്മാവൻ ശിവ്പാൽ സിംഗിന്റെ പ്രഗതിശീൽ സമാജ്വാദി പാർട്ടിയുമായി സഹകരിക്കുന്നതിൽ വിരോധമില്ലെന്നും അഖിലേഷ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |