SignIn
Kerala Kaumudi Online
Thursday, 19 September 2024 3.43 AM IST

മാമുക്കോയയുടെ ഉരു ഒ.ടി.ടി റിലീസിന്

Increase Font Size Decrease Font Size Print Page
uru

മാമുക്കോയ വ്യത്യസ്ത വേഷത്തിൽ അഭിനയിച്ച ഉരു ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസിന് ഒരുങ്ങുന്നു. അറബ് ലോകവും കേരളവും തമ്മിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധത്തിന്റെ കഥ കൂടി പറയുന്ന ചിത്രത്തിന് മാദ്ധ്യമപ്രവർത്തകനായ ഇ .എം അഷ്‌റഫ് രചനയും സംവിധാനവും നിർവഹിക്കുന്നു. മൂത്താശാരി എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്.മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങൾ ചിത്രത്തിൽ പങ്കുവയ്ക്കുന്നുണ്ട്. കെ .യു മനോജ് , മഞ്ജു പത്രോസ് , അർജുൻ , ആൽബർട്ട് അലക്സ് , അനിൽ ബാബു, അജയ് കല്ലായി , രാജേന്ദ്രൻ തായാട്ട് , ഉബൈദ് മുഹ്‌സിൻ , ഗീതിക , ശിവാനി ,ബൈജു ഭാസ്കർ , സാഹിർ പി .കെ, പ്രിയ എന്നിവരാണ് മറ്റു താരങ്ങൾ. സാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമിക്കുന്ന ചിത്രത്തിന് ശ്രീകുമാർ പെരുമ്പടവം ഛായാഗ്രഹണം നിർവഹിക്കുന്നു. കമൽ പ്രശാന്ത് സംഗീത സംവിധാനവും പ്രഭാവർമ ഗാന രചനയും നിർവഹിക്കുന്നു. എഡിറ്റർ ഹരി ജി. നായർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAMUKOYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.