ചെന്നൈ: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർ വിദ്യാഭ്യാസം തമിഴ് നടൻ വിശാൽ ഏറ്റെടുത്തു. തന്റെ പുതിയ ചിത്രമായ 'എനിമി'യുടെ പ്രീ റിലീസ് പരിപാടിയിൽ പുനീതിന് ആദരമർപ്പിക്കവേയാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്.
പുനീത് നല്ലൊരു നടൻ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പർസ്റ്റാറുകളിൽ ഇത്രയും വിനീതനായ മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിലെനിക്ക് ഒരുപാട് അഭിമാനം തോന്നുന്നു. പുനീത് വിദ്യാഭ്യാസച്ചെലവ് വഹിച്ചിരുന്ന
1800 കുട്ടികളുടെ കാര്യങ്ങൾ അടുത്ത വർഷം മുതൽ അദ്ദേഹത്തിന് വേണ്ടി ഞാനേറ്റെടുത്ത് നടത്തുമെന്ന് ഇവിടെ പ്രതിജ്ഞ ചെയ്യുകയാണെന്ന് വിശാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |