കൊച്ചി: വടുതല താത്കാലിക ബണ്ട് നീക്കം ചെയ്യാനുള്ള ജോലികൾക്ക് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ ചുമതലപ്പെടുത്തി സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി. കൊച്ചി നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ പോലും വെള്ളക്കെട്ടിനു വഴിയൊരുക്കുന്ന വടുതല കായലിലെ താത്കാലി ബണ്ട് കഴിയാവുന്നിടത്തോളം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് തടയണമെന്നാവശ്യപ്പെട്ട് കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളും മാലിന്യവും ചെളിയും അടിഞ്ഞു കൂടിയാണ് ബണ്ട് രൂപപ്പെട്ടതെന്ന് ആരോപണം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |