കൊച്ചി: കൊവിഡ് പ്രതിരോധത്തിന് സ്കൂൾ കുട്ടികൾക്കുള്ള കിരണം ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളുടെയും ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സോണിയ ഇ .എ,ആയുഷ് മിഷൻ ഡി.പി.എം ഡോ: എം.എസ്. നൗഷാദ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ലീനാറാണി, ഡോ: സജിത് ജോൺ തുടങ്ങിയവർ സംസാരിക്കും. പോഷണത്തിന് ആയുർവേദം എന്ന വിഷയത്തിൽ ആയുർവദ ആശുപത്രികൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |