തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ വ്യോമസേനാ ആസ്ഥാനമായ ആക്കുളത്തും ശംഖുംമുഖം വ്യോമസേനാ കേന്ദ്രത്തിലും യൂണിറ്റി റൺ സംഘടിപ്പിച്ചു. ഏഴര കിലോമീറ്റർ കൂട്ടഓട്ടത്തിൽ വ്യോമസേനാംഗങ്ങളും സിവിലിയൻ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
ആക്കുളത്ത് ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ ചലപതിയും ശംഖുംമുഖം ബീച്ചിൽ തിരുവനന്തപുരം വ്യോമസേന സ്റ്റേഷൻ കമാൻഡറും യൂണിറ്റി റൺ ഫ്ളാഗ് ഒാഫ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |