തിരുവനന്തപുരം: മംഗലപുരം - തേക്കട - വിഴിഞ്ഞം ഔട്ടർ റിംഗ്റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതി സംബന്ധിച്ച പൊതുതെളിവെടുപ്പ് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 10 മുതൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.
പദ്ധതി പ്രദേശത്തെ ജനങ്ങൾക്കും മറ്റ് പരിസ്ഥിതി പ്രവർത്തകർക്കും റോഡ് വികസനത്തെ സംബന്ധിച്ചും ഇതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം.
മുമ്പ് ഭൂമി ഏറ്റെടുത്തിട്ടുള്ളതോ ഭാവിയിൽ ഏറ്റെടുക്കുന്നതോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ടതല്ല പൊതു തെളിവെടുപ്പെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ. മുഹമ്മദ് സഫീർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എൻവയൺമെന്റൽ എൻജിനിയറുമായി ബന്ധപ്പെടാം. ഫോൺ: 9526568697.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |