ചങ്ങനാശേരി: വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ട്രാൻസ്ജെൻഡേഴ്സ് മീറ്റ് ഇന്ന് രാവിലെ 11ന് നടക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സർഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് ചൂളപ്പപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യാതിഥിയാവും. പുഷ്പഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ. എബി വടക്കുംതല, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ആന്റണി പ്രായിക്കുളം, വിമൻസ് ഫോറം പ്രസിഡന്റ് യമുന ഫ്രാൻസിസ്, സെക്രട്ടറി ബീന ലിജു, സിന്ധു , ലൈസാമ്മ, പ്രേമ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |