സെയ്ഫ് അലി ഖാൻ- അമൃത വിവാഹമോചനം തന്നെ കാര്യമായി ബാധിച്ചില്ലായിരുന്നുവെന്നു മകൾ സാറ അലി ഖാൻ. രണ്ട് സ്ഥലങ്ങളിലായി സന്തോഷത്തോടെ അവരുണ്ടെങ്കിൽ പിന്നെന്തിനാണ് സങ്കടം തോന്നുന്നതെന്നായിരുന്നു സാറയുടെ ചോദ്യം.അടുത്തിടെ സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാർ മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് തുറന്നു സംസാരിച്ചത്. അച്ഛനും അമ്മയും തമ്മിൽ സ്വരച്ചേർച്ചയില്ലാതെയാണ് കഴിയുന്നതെന്ന് അന്നേ മനസ്സിലായിരുന്നു. 9ാമത്തെ വയസ്സിൽ പ്രായത്തിൽക്കവിഞ്ഞ പക്വതയുണ്ടായിരുന്നു തനിക്കെന്നാണ് സാറ അലി ഖാൻ പറയുന്നത്. കാലങ്ങളായി ചിരിക്കാനും അണിഞ്ഞൊരുങ്ങാനും മറന്ന അമ്മ പുതിയ വീട്ടിലെത്തിയതോടെ മാറിയത് സന്തോഷത്തോടെയാണ് താൻ നോക്കിക്കണ്ടതെന്ന് സാറ പറയുന്നു. വേറെ വേറെ വീടുകളിലായി ഇരുവരും സന്തോഷത്തോടെ കഴിയുന്നത് കണ്ടപ്പോൾ സമാധാനമായിരുന്നുവെന്നും സാറ കൂട്ടിച്ചേർത്തു.