തിരുവനന്തപുരം : ഗുരുവീക്ഷണത്തിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ 97-ാമത് ജയന്തി ആഘോഷിച്ചു. ഇന്ത്യയുടെ 50-ാം സ്വാതന്ത്ര്യത്തിൽ ഗുരു നിത്യ ചൈതന്യയതി രചിച്ച സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പുസ്തകം പേട്ട പള്ളിമുക്കിലെ ഗുരു ബുക്ക്സെന്ററിൽ ചർച്ച ചെയ്തു.പേട്ട ജി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാബു മോഹൻ പുസ്തകാവതരണം നടത്തി. മണക്കാട് സി.രാജേന്ദ്രൻ,പത്മ ഷീജ,രാജീവൻ, രാജൻ ബാബു, ശ്രീസുഗത് പ്ളാവിള ജയറാം,ഡി.കൃഷ്ണമൂർത്തി,പി.ജി.ശിവബാബു,കടകംപള്ളി സുശീലൻ എന്നിവർ പങ്കെടുത്തു.