കോട്ടയം : ജില്ലയിൽ 508 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 503 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 591 പേർ രോഗമുക്തരായി. 4465 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 206 പുരുഷൻമാരും 221 സ്ത്രീകളും 81 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 116 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5220 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,27,540 കോവിഡ് ബാധിതരായി. 3,18,309 രോഗമുക്തി നേടി. 23732 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |