കൊല്ലം: പെട്രോൾ, ഡീസൽ നികുതി കുറയ്ക്കില്ലെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി മണ്ഡലം ട്രഷറർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ്, മണ്ഡലം കമ്മിറ്റി അംഗം സൂരജ് എന്നിവർ സംസാരിച്ചു. നേതാക്കളായ വിഷ്ണു, അജീഷ് മണികണ്ഠൻ, ശിവപ്രസാദ്, അനീഷ്, മനോജ്, മനു പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |