ആര്യനാട്: ആര്യനാട് എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച ഒരുകിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായത്. ഉഴമലയ്ക്കൽ പുതുക്കുളങ്ങര വില്ലിപ്പാറവീട്ടിൽ അനന്ദു(25), ഉഴമലയ്ക്കൽ പുതുക്കുളങ്ങര കിഴക്കേ പ്ലാവിള വീട്ടിൽ കൃഷ്ണചന്ദ്രൻ(25) എന്നിവരാണ്
വ്യാഴാഴ്ച രാത്രി ഉഴമലയ്ക്കൽ പുതുക്കുളങ്ങര പള്ളിക്ക് സമീപം പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. ആദർശ്, പ്രിവന്റീവ് ഓഫീസർ ശിശുപാലൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സൂരജ്, ഷിൻരാജ്, എ. ശ്രീകുമാർ, ബ്ലസൻ എസ്. സത്യൻ, അനിൽകുമാർ, ലിജി ശിവരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |