SignIn
Kerala Kaumudi Online
Wednesday, 13 May 2026 10.22 PM IST

ഡി.എം.ഒയെയും ആശുപത്രി സൂപ്രണ്ടിനെയും മാറ്റിനിർത്താൻ ഉത്തരവ്

Increase Font Size Decrease Font Size Print Page
dmo

തിരുവനന്തപുരം : ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഭിന്നശേഷിക്കാരിയായ ദന്തൽ സർജൻ സബിയ.എസിന്റെ ക്വാഷ്വൽ, സ്‌പെഷ്യൽ ലീവുകൾ അനുവദിക്കാതെ ശമ്പളം തടഞ്ഞുവച്ച സംഭവത്തിൽ തൃശൂർ ഡി.എം.ഒ ഡോ.റീന.കെ.ജെ, ചാലക്കുടി ആശുപത്രി സൂപ്രണ്ട് ഷീജ.എൻ.എ എന്നിവരെ തൽസ്ഥാനത്ത് നിന്ന് അടിയന്തരമായി മാറ്റി നിർത്തി അന്വേഷണം നടത്താൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉത്തരവിട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈവർഷം മേയ്,ജൂൺ മാസങ്ങളിലാണ് ഡോ.സബിയ അവധി അപേക്ഷ നൽകിയത്. എന്നാൽ അവധി അനുവദിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന കാരണത്താലാണ് ശമ്പളം തടഞ്ഞത്. അധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കമ്മീഷൻ അഡീഷണൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ഈ ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതലകൾ ഏൽപ്പിക്കരുതെന്നും ആരോഗ്യ സെക്രട്ടറിയ്ക്ക് നിർദേശം നൽകി. അതേസമയം ഡോ.സബിയയുടെ ആവശ്യം പ്രത്യേക കേസായി പരിഗണിച്ച് അവധി അനുവദിക്കാനും ശമ്പളം നൽകാനും നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ ഡയറക്ടറോടും കമ്മീഷൻ നിർദേശിച്ചു.

TAGS: DMO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA