തിരുവനന്തപുരം: ജവഹർലാൽ നെഹ്റുവിനെ തമസ്കരിക്കുക എന്ന സംഘപരിവാർ അജൻഡയിൽ പ്രതിഷേധിച്ച് സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ '' രാഷ്ട്രശില്പി അമർരഹേ '' എന്ന മുദ്രാവാക്യമുയർത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവത്കരണ യജ്ഞം നടത്താൻ തീരുമാനിച്ചു.
സംവാദം, സിമ്പോസിയം, സെമിനാർ, കവിയരങ്ങ് തുടങ്ങിയവ ഉൾപ്പെട്ട യജ്ഞം 2022 നവംബർ വരെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സംഘടിപ്പിക്കും. ചെയർമാൻ വിതുര ശശിയുടെ അദ്ധ്യക്ഷതയിൽ നെഹ്റുവിന്റെ 131ാം ജന്മവാർഷികമായ 14ന് തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ നെഹ്റു പ്രതിമയിൽ നടക്കുന്ന പുഷ്പാർച്ചനയോടെ ബോധവത്കരണ യജ്ഞത്തിന് തുടക്കം കുറിക്കുമെന്ന് സമ്മോഹനം ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |