ലണ്ടൻ: തോൽവി അറിയാതെയുള്ള ലിവർപൂളിന്റെ കുതിപ്പിന് വെസ്റ്റ്ഹാം യുണൈറ്റഡിന് ഫുൾസ്റ്റോപ്പിട്ടു. എല്ലാ ടൂർണമെന്റുകളിലുമായി തോൽവി അറിയാതെ 25 മത്സരങ്ങൾ പൂർത്തിയാക്കി എത്തിയ ലിവർപൂളിനെ ഇംഗ്ലീഷ് പ്രിമിയർലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ്ഹാം വീഴ്ത്തിയത്. ലിവറിന്റെ ഗോളി അലിസൺ ബെക്കറുടെ വകയായി ലഭിച്ച സെൽഫ് ഗോളിലൂടെ നാലാം മിനിട്ടിൽ വെസ്റ്റ് ഹാം ലീഡെടുത്തു. തുടർന്ന് പാബ്ലോ ഫോർനാൽസും കർട്ട് സുമയും വെസ്റ്റ്ഹാമിനായി ഓരോ ഗോൾ വീതം നേടി. അലക്സാണ്ടർ അർനോൾഡും ഒറിഗിയുമാണ് ലിവറിന്റെ സ്കോറർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |