ചെങ്ങന്നൂർ: കൈക്കുഞ്ഞിന് വിഷം നൽകി കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂർ ആല സ്വദേശിനി അദിതി(24)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്. അതിഥിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |