നടി പൂനം പാണ്ഡെയെ മർദ്ദിച്ച കേസിൽ ഭർത്താവ് സാംമിനെ ബോംബെ പോലീസ് അറസ്റ്റു ചെയ്തു. കൈയിനും മുഖത്തിനും ഏറ്റ പരുക്കിൽ പൂനം മുംബൈ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെയും ഭർത്താവ് ആക്രമിച്ചെന്നാരോപിച്ച് പൂനം പൊലീസിന് പരാതി നൽകിയിരുന്നു.കഴിഞ്ഞ വർഷം ഗോവയിൽ വെച്ച് ഭർത്താവ് തന്നെ മർദ്ദിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നും കാട്ടി പൂനം പാണ്ഡെ പൊലീസിൽ പരാതി നൽകിയിരുന്നു.സാമിന് ഉപാധികളോടെ ഗോവ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്നാണ് വീണ്ടും സാമിന്റെ ഈ ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |