SignIn
Kerala Kaumudi Online
Tuesday, 24 May 2022 12.25 PM IST

കൊവിഡ് ജീവിതക്രമം: പുതിയ കണ്ടെത്തലുകൾ സമർപ്പിച്ച് ആര്യ

covid

അലനല്ലൂർ: കൊവിഡാനന്തരം പ്രദേശത്തുണ്ടായ ജീവിതക്രമങ്ങളിലെ മാറ്റങ്ങൾ സർവ്വെ നടത്തി കണ്ടെത്തുകയാണ് അലനല്ലൂർ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ സി.എസ്.ആര്യ. കൊവിഡ് കാലത്തും തുടർന്നും സമൂഹത്തിൽ സംഭവിച്ച ആരോഗ്യ വിദ്യാഭ്യാസ ജീവിത ക്രമങ്ങളാണ് സർവേക്ക് വിധേയമാക്കിയത്. ശാസ്ത്രരംഗം പ്രൊജക്ടിന്റെ ഭാഗമായുള്ള കണ്ടെത്തലുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.രഘുനാഥിന് ആര്യ സമർപ്പിച്ചു.

അലനല്ലൂർ ടൗണും പരിസരവുമാണ് സർവേക്കായി തിരഞ്ഞെടുത്തിരുന്നത്. കൊവിഡ് കാലത്തെ ഓൺലൈൻ ഉപയോഗം വിവരവിനിമയ സാങ്കേതിക വിദ്യയിൽ വിവിധ നൈപുണികൾ കുട്ടികളും മുതിർന്നവരും സ്വായത്തമാക്കിയതായും രണ്ട് വാക്‌സിൻ നേടിയവരിലെ കൊവിഡ് പ്രതിരോധത്തിലെ എസ്.എം.എസ് അലംഭാവം, അമിതമായ മൊബൈൽ ഉപയോഗം തീർത്ത ആരോഗ്യപ്രശ്‌നങ്ങൾ, ഭാഷ, ഗണിതം തുടങ്ങിയവയിലെ പഠന വിടവുകൾ, കുടുംബാംഗങ്ങൾക്കിടയിൽ വന്ന ആത്മബന്ധങ്ങൾ, കൊവിഡാനന്തര ക്ലാസ് മുറികളിലെ പഠനാവസ്ഥ തുടങ്ങി നിരവധി കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്.


JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.