SignIn
Kerala Kaumudi Online
Sunday, 22 May 2022 1.40 PM IST

വികസന വിരുദ്ധതയിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽപക്ഷികൾ: എ. വിജയരാഘവൻ

vijaya

കണ്ണൂർ: കേരളത്തിൽ വികസന വിരുദ്ധതയുടെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ ആരോപിച്ചു.

എം.വി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ എം.വി.ആർ. പുരസ്‌കാരം കർഷകസമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയ്ക്കും 2020ലെ പുരസ്‌കാരം ഡോ. തോമസ് ഐസക്കിനും സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസനം മുരടിപ്പിക്കാൻ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ച് പോകുന്ന ഏറ്റവും തെറ്റായ ഒരു രാഷ്ട്രീയമാണ് ഇപ്പോഴുള്ളത്. വികസനപ്രവർത്തനം തടസ്സപ്പെടുത്തുന്ന സമരം ബി.ജെ.പി സംഘടിപ്പിച്ചാൽ പിറ്റേന്ന് അതേസമരം തന്നെ കോൺഗ്രസും സംഘടിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ത്യ എങ്ങോട്ട്' എന്ന വിഷയത്തിൽ എം.വി. നികേഷ് കുമാർ പ്രഭാഷണം നടത്തി. കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം പാട്യം രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. കണ്ണൻ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സി.വി. ശശീന്ദ്രൻ സ്വാഗതവും ടി.സി.എച്ച്. വിജയൻ നന്ദിയും പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, CPM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.