കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധന. ഇന്നലെ 767 പേർക്കാണ് രോഗം ബാധിച്ചത്. 755പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. രോഗമുക്തി നേടിയവർ 1,022ആണ്. ടി.പി.ആർ 7.97 ആണ്. തൃക്കാക്കര- 36, പിറവം- 35, ചേന്ദമംഗലം- 28, തൃപ്പൂണിത്തുറ- 27, കോതമംഗലം- 24 എന്നിവിടങ്ങളിലാണ് കൂടുതൽ. ആരക്കുഴ, ഇലഞ്ഞി, ഐക്കാരനാട്, കറുകുറ്റി, കാലടി തുടങ്ങി 52 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ.
സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |