SignIn
Kerala Kaumudi Online
Thursday, 19 May 2022 1.34 PM IST

പായ് വഞ്ചി യാത്രയ്ക്ക് സമാപനം

photo

വൈപ്പിൻ: കേരള, ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നേവൽ എൻ.സി.സിയിലെ സീനിയർ ഡിവിഷൻ കേഡറ്റുകൾക്കായി നാവിക പര്യടനം നടത്തി. എറണാകുളം ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സിന്റെ കീഴിലുള്ള സെവൻ കേരള നേവൽ യൂണിറ്റ് സംഘടിപ്പിച്ച പായ് വഞ്ചിയാത്ര നേവൽ ബേസിലെ സീമാൻഷിപ്പ് സ്‌കൂളിൽ നിന്നാണ് ആരംഭിച്ചത്. 27 ഡി കെ വെയ്‌ലർ എന്നു പേരുള്ള രണ്ട് പ്രത്യേകയിനം പായ് വഞ്ചികളിൽ ആരംഭിച്ച നാവിക പര്യടനം കൊല്ലം കോട്ടപ്പുറം ദേശീയജലപാത മൂന്ന് വഴി 50 കിലോമീറ്ററിലധികം ദൂരം ഇതിനോടകം പിന്നിട്ടു.
കേരള, ലക്ഷദ്വീപ് എൻ.സി.സി. ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ എം.എസ്. ഗിൽ, എറണാകുളം എൻ.സി.സി. ഗ്രൂപ്പ് ആസ്ഥാനത്തെ ഗ്രൂപ്പ് കമാൻഡർ കമ്മഡോർ ഹരി കൃഷ്ണൻ എന്നിവർ പര്യവേഷണത്തിന്റെ അവസാന ഘട്ടത്തിന് സാക്ഷ്യം വഹിച്ചു. നായരമ്പലം നെടുങ്കാട് ജെട്ടിയിൽ നടന്ന ചടങ്ങിൽ മോശം കാലാവസ്ഥയെ അതിജീവിച്ച് സുരക്ഷിതമായ രീതിയിൽ പര്യവേഷണം പൂർത്തിയാക്കിയതിന് കേഡറ്റുകളെയും പരിശീലകരെയും അനുമോദിച്ചു.
നായരമ്പലം നെടുങ്ങാട് സേക്രഡ് ഫാമിലി എൽ.പി സ്‌കൂളിൽ അസോസിയേറ്റ് എൻ.സി.സി സെക്കൻഡ് ഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ്. ഹൈസ്‌കൂളിലെ നേവൽ കേഡറ്റുകളുടെ ശുചീകരണപ്രവർത്തനങ്ങളും അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ എം.എസ്. ഗിൽ ഉദ്ഘാടനം ചെയ്തു. ഏഴാം കേരള നാവിക യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസർ കമാൻഡർ പി. സിബി തോമസ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.