SignIn
Kerala Kaumudi Online
Friday, 26 April 2024 10.55 AM IST

മലയാളി ഹരികുമാർ നാവിക സേനാ മേധാവി

hari

ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവി​ക സേനയുടെ പുതിയ മേധാവിയായി ഈ മാസം 30ന് ചുമതലയേൽക്കും. നിലവിൽ നാവിക സേനയുടെ വെസ്റ്റേൺ​ കമാൻഡിന്റെ ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫാണ്. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ ഹരികുമാറിനെ ഇന്നലെ രാത്രി കേന്ദ്ര സർക്കാർ നിയമിച്ചത്.

1962 ഏപ്രിൽ 12ന് തിരുവനന്തപുരം നന്തൻകോടാണ് ജനനം. തിരുവനന്തപുരം മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ സ്കൂളിൽ നിന്ന് പത്താം ക്ളാസും ആർട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പാസായ ശേഷം 1979ൽ എൻ.ഡി.എയിൽ പ്രവേശനം നേടി. 1983 ജനുവരിയിലാണ് നാവികസേനയിൽ ചേരുന്നത്.

യു.എസ് നേവൽ വാർ കോളേജ്, ബ്രിട്ടണിലെ റോയൽ കോളേജ് ഒഫ് ഡിഫൻസ് എന്നിവിടങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. ലണ്ടനിലെ കിംഗ് കോളേജിൽ നിന്ന് ബിരുധാനന്തര ബിരുദവും മുംബയ് സർവകലാശാലയിൽ നിന്ന് എംഫിലും നേടി.

ഐ.എൻ.എസ് വിരാട്, ഐ.എൻ.എസ് രണവീർ ഉൾപ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ഹരികുമാറിന് വിശിഷ്ട സേവാമെഡലും അതിവിശിഷ്ട സേവാമെഡലും പരമവിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. കല നായരാണ് ഭാര്യ. മകൾ അഞ്ജന നായർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NAVY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.