തിരുവനന്തപുരം: സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷന്റെ പുതിയ ഓഫീസ് കൈമനം ആർ.ടി.ടി.സി (ബി.എസ്.എൻ.എൽ) കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. ഡോ.സി. രംഗരാജൻ അദ്ധ്യക്ഷനായ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കമ്മിഷന്റെ ശുപാർശയനുസരിച്ച് സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ രൂപീകരിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. പി.സി. മോഹനൻ അദ്ധ്യക്ഷനായ കമ്മിഷനിൽ എ. മീരാസാഹിബ്, ഡോ.മധുര സ്വാമിനാഥൻ, പ്രൊഫ. സുർജിത് വിക്രമൻ, പി.പി. സജീവ് എന്നിവർ അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |