ചാലക്കുടി: മലക്കപ്പാറ യാത്രയ്ക്ക് കൗതുകമായി പത്തടിപ്പാലത്തിനടുത്ത ചണ്ടൻതോട് ഭാഗത്ത് പുലിക്കാഴ്ചയും. ഷോളയാർ കഴിഞ്ഞെത്തുന്ന പ്രദേശമാണ് ചണ്ടൻതോട്. റോഡരികിൽ വെയിൽ കാഞ്ഞു കിടന്ന രണ്ടു പുലിക്കുട്ടികൾ തൊട്ടരികിൽ വാഹനങ്ങളെത്തിയിട്ടും മാറിപ്പോകാൻ കൂട്ടാക്കിയില്ല. വാഹനത്തിലുണ്ടായിരുന്നവർ ഈ ദൃശ്യങ്ങൾ പകർത്തിയെങ്കിലും പുറത്തിറങ്ങാൻ ധൈര്യപ്പെട്ടില്ല. അമ്മപ്പുലി തൊട്ടരികിൽ നിൽപ്പുണ്ടാകുമെന്ന ഭയപ്പാടായിരുന്നു കാരണം. നായയുടെ വലിപ്പം മാത്രമുള്ള കുഞ്ഞുങ്ങൾക്ക് ആറ് മാസം പ്രായമുണ്ടായേക്കുമെന്നാണ് നിഗമനം.
പുലികൾ ധാരാളമുള്ള മേഖലയാണെങ്കിലും ഇത്തരം കാഴ്ച ആദ്യത്തേതാണെന്ന് മലക്കപ്പാറ റോഡിലെ സ്ഥിരം യാത്രക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |