കളമശേരി: ഏലൂർ കണ്ടെയ്നർ റോഡിൽ അജ്ഞാത വാഹനമിടിച്ച് ഏകദേശം മൂന്നു വയസ് പ്രായമുള്ള ആൺ കുറുക്കനെ ചത്ത നിലയിൽ കാണപ്പെട്ടു. ഇന്നലെ പുലർച്ചെ പത്ര ഏജന്റ് സജിത് പത്രവിതരണത്തിന് പോകുമ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ നഗരസഭ അധികൃതരെ വിവരമറിയിച്ചു. നഗരസഭ ചെയർമാൻ സുജിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ചത്ത കുറുക്കനെ വനം വകുപ്പിന് കൈമാറി. കണ്ടെയ്നർ റോഡിന് സമീപം ഫാക്ടിന്റെ ഏക്കർ കണക്കിന് സ്ഥലം കാടുപിടിച്ചു കിടക്കുന്നുണ്ട്. അവിടെ നിന്നായിരിക്കും കുറുക്കൻ വന്നതെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |