തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിയിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കാൻ മന്ത്രിസഭായോഗത്തിന്റെ അനുമതി. ഇതിനായി 0.1203 ഹെക്ടർ ഭൂമിയിൽ, 0.1034 ഹെക്ടർ ഭൂമി ആർ ഒന്നിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന് പാട്ടത്തിന് അനുവദിക്കും.
5ലക്ഷം രൂപ അനുവദിച്ചു
2018ലെ പ്രളയ സമയത്ത് രക്ഷാ പ്രവർത്തനത്തിനിടെ അണുബാധയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ആലപ്പുഴ, ആറാട്ടുപുഴ വില്ലേജിലെ വലിയഴീക്കൽ സ്വദേശി വി. രാകേഷിന്റെ ഭാര്യ തുഷാരയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |