പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വിലനിലവാരം പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ ഉപഭോക്താക്കൾക്ക് കാണത്തക്കവിധം വിലവിവര പട്ടിക അഞ്ച് ഭാഷകളിൽ പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഉത്തരവിട്ടു.
ഇനവിവരം, അളവ്, സ്ഥലം ബ്രായ്ക്കറ്റിൽ വില എന്ന ക്രമത്തിൽ ചുവടെ:
ചായ 150 മില്ലി: സന്നിധാനം 12 രൂപ, പമ്പ,നിലയ്ക്കൽ 11 രൂപ, മറ്റ് സ്ഥലങ്ങളിൽ 10 രൂപ. കാപ്പി 150 മില്ലി:സന്നിധാനം 12 രൂപ, പമ്പ,നിലയ്ക്കൽ 11 രൂപ, മറ്റ് സ്ഥലങ്ങളിൽ 10 രൂപ. കടുംകാപ്പി / കടുംചായ 150 മില്ലി: സന്നിധാനം 10 രൂപ, പമ്പ,നിലയ്ക്കൽ 9 രൂപ, മറ്റ് സ്ഥലങ്ങളിൽ 9 രൂപ. കാപ്പി മധുരം ഇല്ലാത്തത് 150 മില്ലി: സന്നിധാനം 11 രൂപ, പമ്പ, നിലയ്ക്കൽ 10 രൂപ, മറ്റ് സ്ഥലങ്ങളിൽ 10 രൂപ. മെഷീൻ കോഫി ബ്രൂ/നെസ്കഫെ /ബ്രാൻഡഡ് 150 മില്ലി: സന്നിധാനം 18 രൂപ, പമ്പ,നിലയ്ക്കൽ 16 രൂപ, മറ്റ് സ്ഥലങ്ങളിൽ16 രൂപ. ഇൻസ്റ്റന്റ് കാപ്പി മെഷീൻ കോഫി ബ്രൂ/നെസ്കഫെ/കാഫിഡെ /ബ്രാൻഡഡ്) 200 മില്ലി: സന്നിധാനം 22 രൂപ, പമ്പ,നിലയ്ക്കൽ 20 രൂപ, മറ്റ് സ്ഥലങ്ങളിൽ 20 രൂപ. ബോൺവിറ്റ / ഹോർലിക്സ്: 150 മില്ലി സന്നിധാനം 25 രൂപ, പമ്പ,നിലയ്ക്കൽ 24 രൂപ, മറ്റ് സ്ഥലങ്ങളിൽ 24 രൂപ.
ദോശ (ഒരെണ്ണം) ചട്നി, സാമ്പാർ ഉൾപ്പെടെ 50 ഗ്രാം സന്നിധാനം 12 രൂപ, പമ്പ,നിലയ്ക്കൽ 11 രൂപ, മറ്റ് സ്ഥലങ്ങളിൽ 10 രൂപ. ഇഡ്ഢലി (ഒരെണ്ണം) ചട്നി, സാമ്പാർ ഉൾപ്പെടെ 50 ഗ്രാം: സന്നിധാനം 12 രൂപ, പമ്പ,നിലയ്ക്കൽ 11 രൂപ, മറ്റ് സ്ഥലങ്ങളിൽ10 രൂപ.
ഊണ് പച്ചരി സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ: സന്നിധാനം 70 രൂപ, പമ്പ,നിലയ്ക്കൽ 68 രൂപ, മറ്റ് സ്ഥലങ്ങളിൽ 65 രൂപ. ഊണ് പുഴുക്കലരി സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ : സന്നിധാനം 70 രൂപ, പമ്പ,നിലയ്ക്കൽ 68 രൂപ, മറ്റ് സ്ഥലങ്ങളിൽ.
വെജിറ്റബിൾ കറി 100 ഗ്രാം: സന്നിധാനം 25 രൂപ, പമ്പ,നിലയ്ക്കൽ 23 രൂപ, മറ്റ് സ്ഥലങ്ങളിൽ 22 രൂപ. ദാൽ കറി 100 ഗ്രാം: സന്നിധാനം 25 രൂപ, പമ്പ,നിലയ്ക്കൽ 23 രൂപ, മറ്റ് സ്ഥലങ്ങളിൽ 22 രൂപ. റ്റൊമാറ്റോ ഫ്രൈ 125 ഗ്രാം: സന്നിധാനം 35 രൂപ, പമ്പ,നിലയ്ക്കൽ 34 രൂപ ,മറ്റ് സ്ഥലങ്ങളിൽ 30 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |