ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി നടത്തുമെന്ന ടൂറിസം മന്ത്രിയുടെ പ്രസ്താവന ആവേശത്തോടെയാണ് കായിക - വള്ളംകളി പ്രേമികൾ ശ്രവിച്ചതെന്നും ഡിസംബർ 22ന് മത്സരം നടത്തണമെന്നും ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. വള്ളംകളിയുടെ തീയതിയും നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം തീരുമാനമെടുക്കാത്തതിനാൽ അനിശ്ചിതത്വം തുടരുകയാണ്. വള്ളംകളി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിനും പവലിയനുകളും മറ്റും നിർമ്മിക്കുന്നതിനും തുഴച്ചിൽക്കാർക്ക് പരിശീലനത്തിനും സ്പോൺസർമാരെ കണ്ടെത്തുന്നതിനും ഏറെ സമയം ആവശ്യമാണ്. വിനോദസഞ്ചാരികൾക്കും കാണികൾക്കും എത്തിച്ചേരുന്നതിന് ആവശ്യമായ റോഡുകളും സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. ജില്ലാഭരണകൂടം പുലർത്തുന്ന മെല്ലെപ്പോക്ക് അവസാനിപ്പിച്ച് നിലപാട് വ്യക്തമാക്കണമെന്ന് പി.ജെ. കുര്യൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |