വക്കം : സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ മൃദുൽ ദർശനെയും,വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വക്കം സി കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആദരിക്കും.14ന് രാവിലെ 10ന് വക്കം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ അനുമോദന സമ്മേളനം ഒ.എസ്. അംബിക എം എൽ.എ ഉദ്ഘാടനം ചെയ്യും.സി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നിസ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |