തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കെ. സ്വിഫ്റ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും ലൈസൻസിന് അപേക്ഷിക്കാനും നോർക്ക ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ സൗജന്യ സംവിധാനമൊരുക്കുമെന്ന് നോർക്ക വാർത്താകുറിപ്പിൽ അറിയിച്ചു. ഉദ്യം രജിസ്ട്രേഷൻ സേവനവും ഇവിടെനിന്നു സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എൻ.ബി.എഫ്.സി, നോർക്ക റൂട്സ് (രണ്ടാം നില), തൈക്കാട് എന്ന വിലാസത്തിലോ 0471 2770534 എന്ന നമ്പറിലോ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |