പുനലൂർ: രണ്ട് ആഴ്ച മുമ്പ് ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളം കോളനികൾക്ക് സമീപം ഉരുൾ പൊട്ടിയതിന് തൊട്ടു പിന്നാലെയാണ് തോട്ടം മേഖലയിലും ദുരന്തമുണ്ടായത്. ഇത് കൂടാതെ റോസ് മലയിലെ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മല വെളളപ്പാച്ചിലിൽ വിനോദ സഞ്ചാരികളായ രണ്ട് യുവാക്കൾ സഞ്ചരിച്ചിരുന്ന ജീപ്പു ഒലിച്ച് പോയിരുന്നു. ബസ് യാത്രക്കാരും നാട്ടുകാരും ചേർന്നായിരുന്നു അവരെ രക്ഷപ്പെടുത്തിയത്. തുടർച്ചയായി കിഴക്കൻ മലയോര മേഖലകളിൽ ഉരുൾപെട്ടൽ ഉണ്ടാകുന്നതിനെ സംബന്ധിച്ച് വിദഗദ്ധ പഠനം നടത്തണമെന്നാവശ്യം ശക്തമായതും ഇതോടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |