പാലോട്:പേരയം ആയുർവേദ ആശുപത്രിക്കായി നന്ദിയോട് പഞ്ചായത്ത് നിർമ്മിച്ചുനൽകിയ പുതിയ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനോദ്ഘാടനം അഡ്വ.അടൂർ പ്രകാശ് എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി.എസ് ബാജിലാൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, ബീന രാജു, ഡോ.ബിന്ദു, കടുവാച്ചിറ സനൽ,കോവിലുകോണം സനിൽ, ലൈല ജ്ഞാനദാസ്,മുൻ മെമ്പർമാരായ പേരയം സുജിത്, പി.രാജീവൻ, പേരയം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി മന്ദിരത്തിന് സ്ഥലം സംഭാവന നൽകിയ ടി.ഇബനീസറെ എം.പി ആദരിച്ചു. ദീപാ മുരളി സ്വാഗതവും ഫൽഗുനൻ നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |