SignIn
Kerala Kaumudi Online
Friday, 26 April 2024 9.42 AM IST

അഞ്ചിൽ ജനിച്ച കുഞ്ഞുവീരന് ഗിന്നസ് റെക്കാഡ്സ്

alabama-boy

അ​ല​ബാ​മ​:​ ​ജ​നി​ച്ച​ ​ദി​വ​സം​ ​മു​ത​ൽ​ ​ക​ർ​ട്ടി​സ് ​മീ​ൻ​സ് ​എ​ന്ന​ ​പി​ഞ്ചു​കു​ഞ്ഞ​നു​ഭ​വി​ച്ച​ ​പ്ര​തി​ബ​ന്ധ​ങ്ങ​ൾ​ക്ക് ​ക​ണ​ക്കി​ല്ല.​ ​പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​ത​ള​രാ​ത്ത​ ​ആ​ ​കു​ഞ്ഞ് ​ധീ​ര​ന് ​ഗി​ന്ന​സ് ​റെ​ക്കാ​ഡ്സ് ​ല​ഭി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.​ ​മാ​സം​ ​തി​ക​യാ​തെ​ ​ജ​നി​ച്ച് ​അ​തി​ജീ​വി​ച്ച​ ​കു​ട്ടി​ ​എ​ന്ന​ ​നി​ല​യ്ക്കാ​ണ് ​റെക്കാഡ് ​ല​ഭി​ച്ച​ത്.
അ​ഞ്ച് ​മാ​സം​ ​ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ​യാ​ണ് ​അ​മേ​രി​ക്ക​യി​ലെ​ ​അ​ല​ബാ​മ​ക്കാ​രി​യാ​യ​ ​മി​ഷേ​ൽ​ ​ബ​ട്ട്‌​ല​റി​ന് ​ക​ർ​ട്ടി​സ് ​മീ​ൻ​സ്,​ ​കാ​സ്യ​ ​മീ​ൻ​സ് ​എ​ന്നീ​ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ ​ജ​നി​ച്ച​ത്.​ ​
കാ​സ്യ​ ​ഒ​രു​ ​ദി​വ​സ​ത്തി​ന് ​ശേ​ഷം​ ​മ​രി​ച്ചു.​ ​ക​ർ​ട്ടി​സ് ​അ​തി​ജീ​വി​ക്കി​ല്ലെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​വി​ധി​യെ​ഴു​തി​യെ​ങ്കി​ലും​ ​എ​ല്ലാ​ ​പ്ര​തി​ബ​ന്ധ​ങ്ങ​ളും​ ​അ​വ​ൻ​ ​ത​ര​ണം​ ​ചെ​യ്തു.​ ​ഇ​പ്പോ​ൾ​ ​ഒ​ന്ന​ര​വ​യ​സ്സു​ണ്ട് ​ക​ർ​ട്ടി​സി​ന്.
275​ ​ദി​വ​സം​ ​(​ഏ​ക​ദേ​ശം​ ​ഒ​മ്പ​ത് ​മാ​സം​)​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചെ​ല​വ​ഴി​ച്ച​തി​ന് ​ശേ​ഷ​മാ​ണ് ​ക​ർ​ട്ടി​സി​നെ​ ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത​ത്.​ ​ഇ​പ്പോ​ഴും​ ​ഓ​ക്‌​സി​ജ​നും​ ​ഫീ​ഡിം​ഗ് ​ട്യൂ​ബും​ ​ആ​വ​ശ്യ​മാ​ണെ​ങ്കി​ലും​ ​ക​ർ​ട്ടി​സി​ന് ​മ​റ്റൊ​രു​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​വു​മി​ല്ല.

 420 ഗ്രാം ഭാരം !

2020​ ​ജൂ​ലാ​യി​ലാ​ണ് ​ക​ർ​ട്ടി​സ് ​ജ​നി​ച്ച​ത്.​ ​ജ​നി​ച്ച​പ്പോ​ൾ​ 420​ ​ഗ്രാം​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ക​ർ​ട്ടി​സി​ന്റെ​ ​ഭാ​രം.
സാ​ധാ​ര​ണ​യാ​യി​ 280​ ​ദി​വ​സ​മാ​ണ് ​ഗ​ർ​ഭാ​വ​സ്ഥ.​ 148​ ​ദി​വ​സം​ ​മാ​ത്രം​ ​പ്രാ​യ​മു​ള്ള​പ്പോ​ളാ​ണ് ​ക​ർ​ട്ടി​സ് ​ജ​നി​ക്കു​ന്ന​ത്.​ ​ഇ​ത്ര​യും​ ​നേ​ര​ത്തെ​ ​ജ​നി​ക്കു​ന്ന​ ​കു​ഞ്ഞു​ങ്ങ​ൾ​ ​അ​തി​ജീ​വി​ക്കി​ല്ലെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​താ​ൻ​ ​ത​ക​ർ​ന്ന് ​പോ​യെ​ന്ന് ​മി​ഷേ​ൽ​ ​പ​റ​യു​ന്നു.
എ​ന്നാ​ൽ,​ 19​ ​ആ​ഴ്ച​ക​ൾ​ ​തി​ക​യാ​തെ​ ​ജ​നി​ച്ചി​ട്ടും,​ ​ക​ർ​ട്ടി​സ് ​ചി​കി​ത്സ​യോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​ തുടർന്ന് കുഞ്ഞുക​ർ​ട്ടി​സി​ന് ​ശ്വ​സ​ന​സ​ഹാ​യ​വും​ ​ഹൃ​ദ​യ​ത്തി​നും​ ​ശ്വാ​സ​കോ​ശ​ത്തി​നും​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​മ​രു​ന്നു​ക​ളും​ ​ന​ൽ​കി​ ​ഡോ​ക്ട​ർ​മാ​ർ​ ​ജീ​വ​ൻ​ ​നി​ല​നി​റു​ത്തി.​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ALABAMA BOY, BORN AFTER 21 WEEKS AND ONE DAY, BREAKS GUINNESS WORLD RECORD AS MOST PREMATURE BABY TO SURVIVE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.