വളാഞ്ചേരി: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ നോക്കുകൂലി വിരുദ്ധ പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി വളാഞ്ചേരി സബ് ഓഫീസിനു കീഴിലുള്ളവർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.എം. പത്മകുമാർ, വി.പി. അബ്ദുറഹ്മാൻ എന്ന മണി, ഉപസമിതി അംഗം കെ.പി. യൂനുസ് ,വളാഞ്ചേരി സബ് ഓഫീസ് ക്ലർക്ക് പി.എ. ജുനൈദ് , കെ.പി.അനിൽകുമാർ, വി.പി അബ്ദുറഹ്മാൻ എന്ന മണി എന്നിവർ പ്രസംഗിച്ചു. പങ്കെടുത്തവർ നോക്കുകൂലി വിരുദ്ധ പ്രതിജ്ഞയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |