SignIn
Kerala Kaumudi Online
Thursday, 19 September 2024 10.54 AM IST

വിജയരാഘവനെ പെൻഷൻ നൽകി കുടിയിരുത്തണം: കെ. സുധാകരൻ

Increase Font Size Decrease Font Size Print Page
sudhakaran

കണ്ണൂർ: സംഘപരിവാറിന്റെ അക്രമശൈലിയിലേക്ക് കോൺഗ്രസ് മാറിയെന്നു പ്രസ്താവിച്ച സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനെ വാർദ്ധക്യകാല പെൻഷൻ നൽകി എവിടെയെങ്കിലും കുടിയിരുത്തണമെന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. പരിസരബോധമില്ലാതെ നിരന്തരം അസംബന്ധം പുലമ്പുന്ന വിജയരാഘവൻ പാർട്ടിക്കും കേരളീയ സമൂഹത്തിനും ബാദ്ധ്യതയാണെന്ന് അദ്ദേഹം കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിലെ മിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് സി.പി.എമും, ബി.ജെ.പിയുമാണ്.
കോൺഗ്രസ് അക്രമശൈലി സ്വീകരിക്കുന്നു എന്നു പറയാൻ വിജയരാഘവന് എങ്ങനെ നാവുപൊങ്ങിയെന്നും ഇന്ധനവിലയിലും മുല്ലപ്പെരിയാർ മരം മുറിയിലും മുഖം വികൃതമായ ഇടതുസർക്കാരിനെ പ്രതിരോധിക്കാൻ കോൺഗ്രസിനുമേൽ കുതിരകയറുന്നതിനു പകരം സർക്കാരിനെ തിരുത്താൻ ആക്ടിംഗ് സെക്രട്ടറിക്കു നട്ടെല്ലുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K SUDHAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.