കാട്ടാക്കട:ശക്തമായ മഴയെത്തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതോടെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തുന്നു. നിലവിൽ ഡാമിന്റെ നാല് ഷട്ടറുകളും 40 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് 83.75 മീറ്ററിന് മുകളിൽ ഉയരുകയാണെങ്കിൽ ഇന്ന് രാവിലെ 7ന് ഷട്ടറുകൾ 20 സെന്റിമീറ്റർ കൂടി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 84.750 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇന്നലെ ജലനിരപ്പ് 83.250 മീറ്റർ ആയിരുന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഇത് വീണ്ടും ഉയരാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |