SignIn
Kerala Kaumudi Online
Saturday, 27 April 2024 3.53 AM IST

കയർ ഭൂവസ്ത്രം വ്യാപകമാക്കി ജില്ല

kayar

പാലക്കാട്: മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിനായി കയർ ഭൂവസ്ത്രം വ്യാപകമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളും കയർ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കയർ ബോർഡുമായി ധാരണയിലെത്തി.

2021 ഫെബ്രുവരിയിൽ 11,81,000 സ്‌ക്വയർ മീറ്റർ കയർ ഭൂവസ്ത്രം വാങ്ങുന്നതിന് കയർ വികസന വകുപ്പുമായി തദ്ദേശസ്ഥാപനങ്ങൾ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ കൊവിഡും തുടർച്ചയായ മഴയും മൂലം തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല. അതിനാൽ നവംബർ മുതൽ ജനുവരി വരെയുള്ള മൂന്നു മാസത്തിനുള്ളിൽ 5,26,674 സ്‌ക്വയർ മീറ്റർ കയർ ഭൂവസ്ത്രം വാങ്ങാൻ തദ്ദേശസ്ഥാപനങ്ങൾ ധാരണയായി. ബാക്കി 2022 മാർച്ചിനുള്ളിൽ വാങ്ങുമെന്ന് തദ്ദേശസ്ഥാപനങ്ങൾ അറിയിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് മന്ദഗതിയിലായ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി കയർഭൂവസ്ത്രവിതാന പദ്ധതികൾ ജില്ലയിലുടനീളം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കയർ വികസന വകുപ്പിന്റെയും എം.ജി.എൻ.ആർ.ഇ.ജി.എസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാറിലാണ് തദ്ദേശസ്ഥാപനങ്ങൾ കയർ വികസന കോർപ്പറേഷനുമായി ധാരണയായത്.

5,26,674 സ്‌ക്വയർ മീറ്റർ കയർ ഭൂവസ്ത്രം വാങ്ങും

നവംബർ മുതൽ 2022 ജനുവരി വരെ 5,26,674 സ്‌ക്വയർ മീറ്റർ കയർ ഭൂവസ്ത്രം വാങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങൾ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കയർ വികസന വകുപ്പ് എന്നിവ സംയുക്തമായി ധാരണ ഒപ്പുവെച്ചു.

കയർ ഭൂവസ്ത്രം

മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ എന്നിവയിൽനിന്നും ഭൂമിയെ സംരക്ഷിക്കുന്ന വസ്ത്രമാണ് കയർ ഭൂവസ്ത്രം. കുളങ്ങൾ, തോടുകൾ, വരമ്പുകൾ, കുന്നിൻ ചെരിവുകൾ തുടങ്ങിയവയുടെ മണ്ണിടിച്ചിൽ സാധ്യതയുള്ള വശങ്ങളിൽ കയർഭൂവസ്ത്രം വിരിച്ചു അതിനുമുകളിൽ ചെടികൾ നട്ടുപിടിപ്പിക്കുന്നു. കാലക്രമേണ കയർ മണ്ണിൽ അലിഞ്ഞു ചേരുകയും അതിനുമുകളിൽ നട്ടുപിടിപ്പിച്ച ചെടികൾ ഭൂമിക്ക് ആവരണമായി മാറുകയും ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തികൾ നടപ്പിലാക്കുന്നത്.

മഴപെയ്ത് ധാരാളം വെള്ളം ഒഴുകിവരുമ്പോൾ ഭൂവസ്ത്രം അരിപ്പ പോലെ പ്രവർത്തിച്ച് വെള്ളത്തിനെ പുറത്തേക്ക് ഒഴുക്കി കളയുകയും മണ്ണിനെ തടഞ്ഞു നിർത്തുകയും ചെയ്യുന്നു. വനനശീകരണം മൂലം തരിശായ കുന്നിൻ ചെരിവുകൾ സംരക്ഷിക്കുക, വനത്തിലൂടെയുള്ള കോൺക്രീറ്റ് ചെയ്യാനാവാത്ത പാതകൾ ഗതാഗതയോഗ്യമാക്കുക എന്നിവയ്ക്കും കയർഭൂവസ്ത്രം ഉപയോഗിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, KAYAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.