SignIn
Kerala Kaumudi Online
Friday, 26 April 2024 10.46 AM IST

സത്യനാരായണ ബെലേരിക്ക് കേന്ദ്രസർക്കാർ റിവാർഡ്

baleri

തൃശൂർ: കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ നാമനിർദ്ദേശം ചെയ്ത നെൽക്കർഷകന് കേന്ദ്രസർക്കാറിന്റെ 1.5 ലക്ഷത്തിന്റെ റിവാർഡ് ലഭിച്ചു. കാസർകോട് ബെള്ളൂരിലെ സത്യനാരായണ ബെലേരിക്കാണ് സസ്യ ജനിതക സംരക്ഷണ റിവാർഡ് ലഭിച്ചത്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ റിവാർഡും പ്രശസ്തിപത്രവും നൽകി.
ആര്യൻ, ചിറ്റേണി, കയമ, പറമ്പുവട്ടൻ, തെക്കഞ്ചീര എന്നിങ്ങനെ പരമ്പരാഗത നെല്ലിനങ്ങൾ സത്യനാരായണ ബലേരിയുടെ അമൂല്യ ശേഖരത്തിലുണ്ട്. നവര, രക്തശാലി, കരിഗജാവലി തുടങ്ങിയ ഔഷധഗുണങ്ങളുള്ള നെല്ലിനങ്ങളും കവുങ്ങ്, ജാതി, കുരുമുളക്, ചക്ക എന്നിവയും അദ്ദേഹം സംരക്ഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, REWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.