SignIn
Kerala Kaumudi Online
Saturday, 27 April 2024 12.34 AM IST

ഉത്സവകാലത്ത് ഇ-വിപണി കൊയ്തത് റെക്കാഡ് വരുമാനം

e-commerce

ബംഗളൂരു: നവരാത്രി, ദീപാവലി ആഘോഷങ്ങൾ നിറഞ്ഞ ഇത്തവണത്തെ ഒക്‌ടോബർ-നവംബർ ഉത്സവകാല സീസണിൽ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് കമ്പനികൾ വാരിക്കൂട്ടിയ വരുമാനം 920 കോടി ഡോളർ (68,​480 കോടി രൂപ)​. ഫ്ളിപ്കാർട്ട്,​ ആമസോൺ,​ മിന്ത്ര,​ മീഷോ തുടങ്ങിയവയുടെ വരുമാനമാണിത്. 2020ലെ സമാനകാലത്ത് വരുമാനം 830 കോടി ഡോളറായിരുന്നു (61,​781 കോടി രൂപ)​.

കൊവിഡിന് മുമ്പ് 2019ലെ ഉത്സവകാലത്ത് ലഭിച്ചത് 500 കോടി ഡോളറിന്റെ (37,​217 കോടി രൂപ)​ വരുമാനമായിരുന്നു. മൊത്തം വില്പന മൂല്യത്തിൽ (ഗ്രോസ് മർച്ചൻഡൈസ് വാല്യു - ജി.എം.വി)​ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി വാർഷിക വളർച്ച 23 ശതമാനമാണ്.

നേട്ടത്തിന് പിന്നിൽ

 കൊവിഡ് കാലത്ത് സുരക്ഷിതമെന്നോണം ഇ-വിപണിയിലേക്ക് കൂടുതൽ ഉപഭോക്താക്കളെത്തി.

 ഇ-കൊമേഴ്‌സ് കമ്പനികൾ വൻ ഡിസ്കൗണ്ടുകളോടെ ഉത്സവകാലത്ത് നടത്തിയ ഓഫർ കച്ചവടങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, E COMMERCE, FESTIVE SALES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.