SignIn
Kerala Kaumudi Online
Friday, 26 April 2024 8.41 PM IST

ഇടുക്കി തുറക്കുന്നത് ഇന്നുച്ചയ്ക്ക് രണ്ടിന്, പെരിയാർ  തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

idukki-dam

ഇടുക്കി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്നുച്ചയ്ക്ക് രണ്ടിന് തുറക്കുന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ നാൽപ്പത് സെന്റിമീറ്റർ ഉയർത്തും. സെക്കന്റിൽ നാൽപ്പതിനായിരം ലിറ്റർ വെള്ളമാണ് ഒഴുക്കി വിടുന്നത്. ഡാമിൽ നിലവിൽ 2398.8 അടിയാണ് ജലനിരപ്പ്. 2399.03 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് ഉയർന്നതിനാലാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി.

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ ഇവിടെ നിന്നും ഒഴുകിയെത്തുന്ന ജലം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്. കഴിഞ്ഞ ഒക്ടോബർ പതിനാറിനും ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. മഴ കനത്താൽ കൂടുതൽ വെള്ളം ഒഴുക്കിവിടുമെന്നും അധികൃതർ അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DAM, NOON 2
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.