തിരുവനന്തപുരം: ശിശുദിനത്തിലും തന്റെ കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ എസ്. ചന്ദ്രൻ സമരം ചെയ്തു. തൈക്കാട് ശിശുക്ഷേമ സമിതിക്ക് മുന്നിലൂടെ ശിശുദിന റാലി കടന്നുപോകുമ്പോൾ കുഞ്ഞിനെ തിരികെതരൂ എന്നെഴുതിയ പ്ലക്കാർഡുമേന്തി അനുപമ റാലിക്കു മുന്നിലെത്തി. കുട്ടിക്കും നീതി നിഷേധിച്ച സമിതി അംഗങ്ങൾക്ക് എന്ത് മനഃസാക്ഷിയുടെ അടിസ്ഥാനത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്നതെന്നും അനുപമ ചോദിച്ചു.
റാലി നയിച്ച് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ അടക്കമുള്ളവർ സമരപ്പന്തലിന് മുന്നിലൂടെ കടന്നുപോയപ്പോൾ ബാരിക്കേഡുകൾ നിരത്തി പൊലീസ് പ്രതിരോധം തീർത്തു. ബാരിക്കേഡുകൾക്ക് മുകളിലൂടെ അനുപമയും മറ്റ് സമരക്കാരും പ്ലക്കാർഡും തൊട്ടിലും റോസാപ്പൂക്കളും ഉയർത്തി പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |